Sunday, January 30, 2011

രമണമഹര്‍ഷി

ഞാന്‍ ആരാണ്
സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. വിചാരിക്കുന്ന മനസ്സും ‘ഞാന്‍’ അല്ല. സര്‍വ്വവിഷയങ്ങളും സര്‍വ്വകര്‍മ്മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം വഹിക്കുന്ന അജ്ഞാനവും ‘ഞാന്‍’ അല്ല

Saturday, January 29, 2011


ട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാചാര്യ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924)കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്ങേമ്മപ്പിള്ളി. അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ പ്രാഥമിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിനു തടസമായിവന്നു. എന്നാൽ സമപ്രായക്കാർ പാഠശാലകളിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരുടെ കൈവശമുള്ള ഓലക്കെട്ടുകൾ നോക്കി കുഞ്ഞൻ അറിവു സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇപ്രകാരം മലയാളം അക്ഷരമാലയും തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. കുറച്ചുകാലത്തിനുശേഷം വടിവീശ്വരം വേലുപ്പിള്ള ആശാനിൽനിന്നു കണക്കും വായനയും പഠിച്ചു. വീടിനു സമീപമുള്ള കൊല്ലൂർ മഠത്തിലെ ശാസ്ത്രികൾ കുഞ്ഞനു പഠിക്കാനുള്ള താല്പര്യം തിരിച്ചറിഞ്ഞ് അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങൾ എന്നിവ അഭ്യസിപ്പിച്ചു.
പതിനഞ്ചു വയസുള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള ആശാൻ എന്ന പണ്ഡിതന്റെ പാഠശാലയിൽ ചേർന്നു. ആശാൻ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചു. 'ചട്ടമ്പി' എന്നാൽ ചട്ടങ്ങളെ നിയന്ത്രിക്കുന്നവൻ-നേതാവ് എന്നേ അർത്ഥമുള്ളൂ. ഇതോടെ കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് മുതിർന്നപ്പോഴും 'ചട്ടമ്പി' എന്ന സ്ഥാനപ്പേർ പേരിനൊപ്പം കൂടി